കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനം പോത്തൻകോട് നന്നാട്ടുകാവ് ശ്രീ മഹാദേവക്ഷേത്രത്തിൽ വച്ച് നടക്കുകയുണ്ടായി. ജില്ലാ പ്രസിഡന്റ് ചിറയിൻകീഴ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാദ്യ കരിക്കകം ത്രിവിക്രമൻ സ്വാഗതം ആശംസിച്ചു. അമിതാ ബാബു ഉദ്ഘാടന കർമ്മം നടത്തി. മുഖ്യപ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ജോയിന്റ് സെക്രട്ടറി ചേന്ദമംഗലം രഘു, കലാമണ്ഡലം രാധാകൃഷ്ണൻ, സുഗതകുമാരി, ജഗന്നാഥപിള്ള, മധുസൂദനൻ നായർ തുടങ്ങിയവർ ആശംസ അർപ്പിച്ചു.