DTV News
DTV News
Politics

പോലീസുകാരിയെ തള്ളിമാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി

DTV News 07 October 2026 08:35 PM
dtv news

ന്യൂഡൽഹി: ഇന്ത്യാസഖ്യം ബുധനാഴ്ച നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ വിമർശനവുമായി ബി.ജെ.പി. ഒരു വനിതാ പ്രക്ഷോഭകയെ നീക്കാൻശ്രമിച്ച വനിതാപോലീസ് ഉദ്യോഗസ്ഥയെ രാഹുൽഗാന്ധി തള്ളിമാറ്റാൻ ശ്രമിച്ചെന്ന് ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

ഒരു റീൽ സൃഷ്ടിക്കാനുള്ള താത്പര്യത്തിൽ രാഹുൽഗാന്ധി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തള്ളിമാറ്റാൻ ശ്രമിച്ചതായി വീഡിയോ ക്ലിപ്പ് സഹിതം എക്സിലെ കുറിപ്പിൽ പ്രദീപ് ഭണ്ഡാരി ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ എം.പിമാരും നേതാക്കളും അശോകറോഡിൽ കുത്തിയിരുന്ന് വൻ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി. ആരോപണവുമായി രംഗത്തുവന്നത്.

Share News